സൂക്ഷിക്കുക! ഈ ആപ്പുകള്‍ നിങ്ങളുടെ ഫോട്ടോകള്‍ മോഷ്ടിക്കുന്നു
പുതുതായി വിപണിയിലിറക്കുന്ന ഓരോ സ്മാര്‍ട്‌ഫോണ്‍ മോഡലിലും ക്യാമറയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വിപണിയില്‍ മത്സരം കൊഴിപ്പിക്കുകയാണ് കമ്പനികള്‍. എന്നാല്‍ ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും മികച്ച കാമറ ഫീച്ചറുകളുള്ള ഫോണുകള്‍ ബജറ്റില്‍ ഒതുങ്ങില്ല. വില ഒത്തു വന്നാല്‍ തന്നെ ഫീച്ചറുകള്‍ ഒത്തുവരില്ല. ഇതു പരിഹരിക്കാനെന്ന് പേരില്‍ മുളപൊട്ടുന്ന കാക്കത്തൊള്ളായിരം കാമറ ആപ്പുകള്‍ ഇന്നു ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇവ ഇന്‍സ്റ്റാള്‍ ചെയ്താണ് പലരും ചിത്രങ്ങള്‍ക്കും ഫോട്ടോകള്‍ക്കും മിഴിവ് കൂട്ടുന്നത്. എന്നാല്‍ കാമറയുടെ പേരില്‍ നമ്മുടെ ഫോണില്‍ ഇടം കണ്ടെത്തുന്ന ഇത്തരം ആപ്പുകള്‍ അണിയറയില്‍ വേറെ പണിയിലാണെന്നാണ് ഗൂഗ്ള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇവരുടെ പണി നമ്മുടെ ഫോണിലെ സെന്‍സിറ്റീവായ ഡേറ്റ മോഷ്ടിക്കുകയാണ്. കൂടുതല്‍ പോണോഗ്രഫിക് ആയ ഫോട്ടോകള്‍ തള്ളിക്കയറ്റുകയും ചെയ്തു. കൂടെ അനാവശ്യ പരസ്യങ്ങള്‍ എന്ന കൊടിയ ശല്യവും. സ്വകാര്യ ഫോട്ടോകള്‍ ഇങ്ങനെ മോഷ്ടിക്കുന്നുവെന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് ഗുഗ്ള്‍ ഈ ഗണത്തിലുളള 29 ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്.
ഇവയില്‍ പലതും ദശലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവും ജനപ്രിയവുമാണ്. ഇവ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹിറ്റായ ആപ്പുകളാണ്. പ്രത്യേകിച്ച് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഇവയിലെ ഫില്‍റ്ററുകള്‍ ഉപയോഗിച്ച് ഫോട്ടോ അനായാസം എഡിറ്റ് ചെയ്ത് മിഴിവ് കൂട്ടാം, സ്വയം സുന്ദരികളും സുന്ദരനും ആകാം. മേക്കപ്പിടാതെ ഫോട്ടോ എടുത്ത് ഈ ആപ്പുകള്‍ ഉപയോഗിച്ച് മേക്കപ്പിടാം എന്നീ ഫിച്ചറുകളൊക്കെ ഇവയിലുണ്ടാകും.
ഇവ തുറന്നാല്‍ അനാവശ്യ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഇവയില്‍ ടാപ് ചെയ്താല്‍ ചാര സൈറ്റുകളിലാണെത്തിപ്പെടുക. ഇവ നമ്മുടെ വ്യക്തി വിവരങ്ങളും വിലാസവും ഫോണ്‍ നമ്പറുകളും ചോദിച്ചു വാങ്ങുന്നു. വലിയ ധാരണ ഇല്ലാത്തവര്‍ ഇതൊക്കെ നല്‍കുന്നതോടെ പിന്നെ പലതരത്തിലുള്ള ശല്യങ്ങളാണ് തുടര്‍ന്ന് നേരിടേണ്ടി വരിക.
ഗൂഗ്ള്‍ ഡിലീറ്റ് ചെയ്ത ആപ്പുകള്‍ ഇവയാണ്
Pro Camera Beauty
Cartoon Art Photo
Emoji Camera
Artistic effect Filter
Art Editor
Beauty Camera
Selfie Camera Pro
Horizon Beauty Camera
Super Camera
Art Effects for Photo
Awesome Cartoon Art
Art Filter Photo
Art Filter Photo Effcts
Cartoon Effect
Art Effect
Photo Editor
Wallpapers HD
Magic Art Filter Photo Editor
Fill Art Photo Editor
ArtFlipPhotoEditing
Art Filter
Cartoon Art Photo