ആധാർ കാർഡിലെ ഫോട്ടോ എങ്ങനെ മാറ്റം ?
ആധാർ കാർഡിലെ ചിത്രം തൃപ്തികരമല്ല എന്നഭിപ്രായമുള്ള ധാരാളം ആളുകളുണ്ട് എന്തെന്നാൽ കൊടുത്ത ഫോട്ടോ മങ്ങിക്കുന്നതായിരിക്കും അല്ലെങ്കിൽ വ്യക്തത കുറവായിരിക്കും. ആധാർ കാർഡിലെ ഫോട്ടോ മാറ്റം വരുത്തുന്നതിനുള്ള മികച്ച നടപടികൾ നിങ്ങൾ അന്വേഷിക്കുവായിരിക്കും. ചിലർക്ക് ആധാർ ഐഡി പ്രൂഫായി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് കാരണം ആധാറിൽ അവരുടെ ഫോട്ടോ വ്യക്തമല്ല, അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ദ്വിതീയ ഐഡി പ്രൂഫ് ഉപയോഗിക്കണം.
ഇത് ശരിക്കും അസൗകര്യം ഉണ്ടാക്കാം, മാത്രമല്ല അവരുടെ ഫോട്ടോ മാറ്റാനുള്ള പ്രധാനമായ കാരണം. ഏതാനും മാസം മുമ്പ് ഈ വിഷയം ഉയർത്തിക്കാട്ടി ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാനായി സർക്കാർ അനുവാദം നൽകിയിരുന്നു. ഇവിടെ ആധാർ കാർഡിന്റെ ഫോട്ടോ മാറ്റുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദേശങ്ങളും നോക്കാം.
ഇതിനുള്ള ഉത്തരം അതെ എന്നാണ്, നിങ്ങൾക്ക് ആധാർ കാർഡിലെ ഫോട്ടോ മാറ്റുവാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു ഓൺലൈൻ മീഡിയം വഴി മാറ്റുവാൻ സാധ്യമല്ല. ഗവൺമെൻറ് സ്രോതസ്സിൽ ഇങ്ങനെ ഫോട്ടോ മാറ്റുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല, ആളുകൾ ഈ സംവിധാനം ദുരുപയോഗം ചെയ്തേക്കാം എന്ന ഭയത്തെ തുടർന്നാണ് ഈ വ്യവസ്ഥ കൊണ്ടുവരാത്തതിലുള്ള പ്രധാന കാരണം. ആയതിനാൽ, ആകെ ചെയ്യാനുള്ളത്, ആധാറിന്റെ എൻറോൾമെൻറ് കേന്ദ്രത്തെ സമീപിക്കുക അല്ലെങ്കിൽ യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.
ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ്ലൈൻ വഴികളാണ്. ഓൺലൈൻ മീഡിയ വഴി ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള യാതൊരു വ്യവസ്ഥയും ഇല്ല
ആദ്യത്തെ വഴി https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന വെബ്‌സൈറ്റിൽ നിന്നും ഫോറം ഡൗൺലോഡ് ചെയ്തത്, അത് പൂരിപ്പിച്ച് യൂ.ഐ.എ.ഡി.ഐ യ്ക്ക് പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുക.
രണ്ടാമത്തെ വഴി സമീപത്തെ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റു ചെയ്യുകയും ചെയ്യുക. രണ്ട് ആഴ്ച്ച സമയമാണ് ഇതിനായി വേണ്ടിവരുന്നത്. അതിനുപുറമെ, ഫോട്ടോ മാറ്റുന്നതിനും കാർഡ് പുതുക്കിലഭിക്കുന്നതിനുമായി 15 രൂപ ചാർജുണ്ട്. കൂടാതെ, ആധാർ കാർഡിന് 5 വയസ്സിന് താഴെയുള്ള കുട്ടിയുടെ ഫോട്ടോ ഇല്ല. 15 അലെങ്കിൽ 18 വയസ്സ് ആകുമ്പോൾ കുട്ടിയുടെ ഫോട്ടോ പുതുക്കേണ്ടതുണ്ട്.