ജീവിതവിജയത്തിന് അവശ്യം വേണ്ടുന്ന ഒന്നാണ് കൃത്യനിഷ്ഠ.
സമയം അമൂല്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരാൾ തീർച്ചയായും സ്വജീവിതത്തിൽ കൃത്യനിഷ്ഠക്ക് പ്രാധാന്യം നൽകുക തന്നെ ചെയ്യും.
എതു കാര്യങ്ങളോടും താല്പര്യം പ്രകടിപ്പിക്കാതെ മുടന്തൻന്യായങ്ങൾ പറഞ്ഞു അവ പിന്നേക്കു നീട്ടിവെക്കുന്നത് ശരിയായ പരിശ്രമശാലിക്ക് ചേർന്ന സ്വഭാവമല്ല.
ചെയ്യേണ്ടതും പറയേണ്ടതുമായ കാര്യങ്ങൾ കൃത്യസമയത്തു തന്നെ ചെയ്യാൻ ശ്രമിക്കുന്നതാണ് എപ്പോഴും ഉചിതം..