Peruvayal News

Peruvayal News

ചാത്തമംഗലം: കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ സ്കൂള്‍ അദ്ധ്യാപിക മരിച്ചു.

ചാത്തമംഗലം: കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ സ്കൂള്‍ അദ്ധ്യാപിക മരിച്ചു.

കട്ടാങ്ങല് അല്‍ ഖമര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അദ്ധ്യാപിക  പുള്ളാവൂർ കുന്നത്ത് അൻസാറിന്റെ ഭാര്യ റാബിയ ടീച്ചർ (43) ആണ് മരണപ്പെട്ടത്. 

കട്ടാങ്ങൽ കൊടുവള്ളി റോഡിൽ പുള്ളാവൂരിൽ ഇന്ന്  രാവിലെ 9 മണിയോടെയാണ്അപകടം. കൊടുവള്ളി ഭാഗത്ത് നിന്ന് അമിത വേഗതയിൽ വരികയായിരുന്ന എൻ.ഐ.ടി വിദ്യാർത്ഥികൾ സഞ്ചരിച്ച  കാർ  നടന്ന് വരികയായിരുന്ന അദ്ധ്യാപികയെയും. മകനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മകൻ അൻസിൽ മുഹമ്മദിന് നിസാര പരിക്കേറ്റു. 

ഗുരുതര പരിക്കുകളൊടെ യുവതിയെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു.

മക്കൾ: റജിനാ ഷറിൻ, റസ്ന ഫർബിൻ, അൻസിൽ മുഹമ്മദ്. മരുമക്കൾ: ഗഫൂർ മാനിപുരം, ഷബീർ കിഴക്കോത്ത്. സഹോദരങ്ങൾ:കമാലുദ്ധീൻ തലപ്പെരുമണ്ണ, മുഹമ്മദ് റഫീഖ് കാപ്പാട്, റസിയാബാനു തലപ്പെരുമണ്ണ.


മയ്യിത്ത് നിസ്കാരം നാളെ പുള്ളാവൂർ ജുമാ മസ്ജിദിൽ.


Don't Miss
© all rights reserved and made with by pkv24live