അയ്യങ്കാളി സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: വെങ്ങാനൂരിലെ അയ്യങ്കാളിസ്കൂൾ സർക്കാർ ഏറ്റെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പതിനാലാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അയ്യങ്കാളി മെമ്മോറിയൽ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു വെങ്ങാനൂരിൽ അയ്യങ്കാളി സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ഇപ്പോൾ എയ്ഡഡ് സ്കൂളാണെങ്കിലും പലകാരണങ്ങളാൽ ഈ സ്കൂളിന്റെ പ്രവർത്തനം ദുർബലമാണ് ഇത് കണക്കിലെടുത്ത് സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നും അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആയി ഉയർത്തണമെന്നും ഡെപ്യൂട്ടി സ്പീക്കർ വി ശശി ആവശ്യപ്പെട്ടത്
ഇത് കണക്കിലെടുതാണ് ബഡ്ജറ്റ് ചർച്ചയ്ക്ക്മറുപടി പറഞ്ഞുകൊണ്ട് ധനകാര്യമന്ത്രി ശ്രീ തോമസ് ഐസക് അയ്യങ്കാളി മെമ്മോറിയൽ സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടത്