കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോൻ വീണ്ടും ,പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്തി
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോൻ വീണ്ടും ,പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.സ്ഥാനത്ത് നിന്ന് മാറ്റിയ ബാബു മോനെ നമ്മുടെ പല രാഷ്ട്രീയ ശത്രുക്കളും സമീപിച്ചതായി വാർത്തയുണ്ടായിരുന്നു.എന്നാൽ അച്ചടക്കമുള്ള ഒരു പ്രവർത്തകന്റെ ഉത്തരവാദിത്വത്തോടെ ,തെറ്റ് പറ്റിയതിൽ ഖേദിക്കുകയും, ഓഫറുകളുമായി എത്തിയവരെ നിരാശരാക്കി പാർട്ടിയോടു് ചേർന്ന് നിൽക്കുകയും ചെയ്ത ബാബു മോന്റെ തിരിച്ചു വരവ് സാധാരണ പ്രവർത്തകരെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷകരമാണ്. പ്രത്യേകിച്ച് നമ്മൾ ഒന്നിച്ച് നിൽക്കേണ്ട ഈ സമയത്ത് - വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മറ്റു പാർട്ടി പ്രവർത്തനങ്ങളിലും, കാരുണ്യ പ്രവർത്തനങ്ങളിലും നമുക്ക് എല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നേറാം- അതിന് സർവ്വശക്തനായ നാഥൻ തുണക്കട്ടെ -ആമീൻ - ഖാലിദ് കിളി മുണ്ട - (ജന.. സിക്രട്ടറി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റി )