ശ്രീ. എം. ഉമ്മർ എം.എൽ.എ. ഉന്നയിച്ച സബ്മിഷന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മറുപടി
പുതുതായി സ്കൂളുകൾ അനുവദിക്കുകയോ/അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യുന്നത് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം V ചട്ടം 2, 2എ എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിച്ചാണ്. സ്കൂളുകൾ അപെഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹു;ഹൈക്കോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട റിട്ട് ഹർജി 3060/2014 ഉൾപ്പെടെ ഒരു കൂട്ടം ഹർജികളിലെ 18/06/2015 ലെ വിധിന്യായ പ്രകാരം ഓരോപ്രദേശത്തേയും വിദ്യാഭ്യാസ ആവശ്യകത സ്കൂൾ മാപ്പിംഗിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ആയതിലെ വിവിധ വശങ്ങൾ പരിശോധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ലഭ്യമാക്കിയ റിപ്പോർട്ട് പ്രകാരം ഏറ്റവും അവശ്യം വിദ്യാഭ്യാസ ആവശ്യക്ത കണ്ടെത്തിയ പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യുകയുണ്ടായി. ആയതിൽ മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പുല്ലൂർ എന്ന പ്രദേശം 10/10/2017 ലെ അസാധാരണ ഗസറ്റ് 2192-ം നമ്പർ പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ട്.