സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്
വേതനം വർദ്ധിപ്പിച്ചു
സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം 18,500 രൂപയായും പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 11,000 രൂപയായും വർധിപ്പിച്ചു. ആയമാരുടെ പ്രതിമാസവേതനം 6500 രൂപയായും പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 500 രൂപയായും ഉയർത്തിയിട്ടുണ്ട്. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറഞ്ഞ മന്ത്രി ഡോ.തോമസ് ഐസക് ആണ് വേതനം വർദ്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.