മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ
ബാലസഭാ കുട്ടികള്‍ക്കായി പഠന യാത്ര സംഘടിപ്പിച്ചു.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുബശ്രീ ബാലസഭാ കുട്ടികള്‍ക്കായി നടത്തിയ പഠന യാത്ര കൗതുകവും ആവേശവും പകര്‍ന്നു.
പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളില്‍നിന്നായി തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള ബാലസഭയിലെ കുട്ടികളാണ് യാത്രയില്‍ പങ്കെടുത്തത്. യാത്ര കുട്ടികളില്‍ കൗതുകവും ആവേശവും ഒപ്പം ജിജ്ഞാസയും പകര്‍ന്നു.
യാത്രയ്ക്ക് സി ഡി എസ് പ്രസിഡന്റ് ഫാത്തിമ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ എൻ ബഷീർ, ബാബുരാജ്.പി.കെ, മെമ്പർമാരായ ഷാഹിദ.ഡി, സാറാബി.എം.സി, ഷീല തുടങ്ങിയവർ നേതൃത്വം നല്‍കി.