ഹജ്ജിന് പുതുക്കിയ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്
ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഹാജിമാർ സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പുതിയ മാതൃക ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. എക്സ്-റേ റിപ്പോർട്ട്, ബ്ലഡ് റിപ്പോർട്ട് എന്നിവ കൂടി സമർപ്പിക്കേണ്ടുന്ന വിധത്തിലാണ് നേരത്തെ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നത്.
എന്നാൽ ഹാജിമാർക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ച് രണ്ടു റിപ്പോർട്ടുകളും സമർപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഇപ്പോൾ സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ച ഹാജിമാർ പുതിയ മാതൃകയിലുള്ള സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്
94 46 60 79 73
എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു.