തെക്കേപ്പുറം പി എസ് സി തിരക്കിലാണ്
തെക്കേപ്പുറം ഉണരുകയാണ്.
മിഷൻ പി എസ് സി യുടെ ഭാഗമായി തെക്കേപ്പുറം ശബ്ദത്തിന്റെ വിദ്യഭ്യാസ വാംഗായ മിഷൻ ഫോർ എംപവർമെന്റ് ഓഫ് തെക്കേപ്പുറം സൊസൈറ്റിയുടെ (മെറ്റ്സ്) ആഭിമുഖ്യത്തിൽ ഇടിയങ്ങര മെറ്റ്സ് ഹാൾ, കുണ്ടുങ്ങൽ ഗവ. യു പി സ്ക്കൂൾ എന്നിവിടങ്ങളിലായി നടത്തുന്ന സിജി കോംപിററൻസി ഡവലപ്പ്മെന്റ് സെന്ററുകളിൽ 180 ഉദ്യോഗർത്ഥികൾ കഴിഞ്ഞ മൂന്ന് മാസമായി മൽസര പരീക്ഷകൾ പാസാകാനുള്ള തീവ്ര പരിശീലനത്തിലാണ്.
കുറ്റിച്ചിറ, പളളിക്കണ്ടി, കുണ്ടുങ്ങൽ, ഇടിയങ്ങര, നൈനാം വളപ്പ്, ഗുജറാത്തി സ്ട്രീറ്റ്, വലിയങ്ങാടി, ഫ്രാൻസിസ് റോഡ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന തെക്കേപ്പുറത്തിന്റെ പ്രതിനിധ്യം സർക്കാർ സർവീസിൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശനി, ഞായർ ദിനങ്ങളിലായി നടക്കുന്ന ക്ലാസിലെ പഠിതാക്കളിൽ നിന്ന് വർഷത്തിൻ 1000 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്. സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ 15000 രൂപ വരെ ഫീസായി ഈടാക്കുന്നിടത്താണ് വർഷത്തിൽ1000 രൂപ മാത്രം ഈടാക്കിയുള്ള മെറ്റ്സ് സെന്റർ. പ്രദേശത്തെ വിദ്യാഭ്യാസ തൽപ്പരരായ ആളുകളുടെ സഹായത്താലാണ് സെന്റെർ നടത്തികൊണ്ടു പോകുന്നത്. പരിശീലനം നേടിയ മികച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
മറ്റ് ദിനങ്ങളിൽ വീട്ടിലിരുന്ന് പഠനം നടത്താൻ മൊബൈൽ ആപ്ലിക്കേഷൻ, വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഹെൽപ്പ് ഡസ്ക്ക്, മോട്ടിവേഷൻ ക്ലാസുകൾ, സൗജന്യ കമ്പ്യൂട്ടർ പരിശീലനം, മോക്ടെസ്റ്റുകൾ, മാസാന്ത പരീക്ഷകൾ, തുടങ്ങിയവയെല്ലാം സെന്റെറിന്റെ പ്രത്യോകതയാണ്
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി പുതിയ ഒരു ബാച്ച് കൂടി ആരംഭിക്കാനും
സ്ത്രീ ശാക്തീകരണത്തിനായി മറ്റൊരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കാനുമുള്ള ഒരുക്കത്തിലാണ് കെ.വി.സുൽഫീക്കർ ചെയർമാനും സി വി.കാബിൽ ജനറൽ കൺവീനറുമായിട്ടുള്ള മെറ്റ്സ് പ്രവർത്തകർ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ
9995038207
8281083568
METS
വിവരങ്ങൾ നൽകിയത്
സക്കീർ ഹുസൈൻ:
കുറ്റിച്ചിറ: