KEAM പ്രവേശന പരീക്ഷ: ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം
2019 വര്‍ഷത്തെ കേരളത്തിലെ എന്‍ജിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് 2019 ഫെബ്രുവരി മൂന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഇത് സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തുവിട്ടു. ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ്, അനുബന്ധ രേഖകള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയും അനുബന്ധരേഖകളും മുന്‍വര്‍ഷങ്ങളിലേതുപോലെ തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.
അപേക്ഷകര്‍ ഏതെങ്കിലും ഒരു കോഴ്‌സിനോ/ എല്ലാ കോഴ്‌സുകളിലേയ്ക്കുമോ ഉളള പ്രവേശനത്തിന് ഒരു അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍- 0471-2339101, 2339102, 2339103, 2339104, 0471- 2332123