Peruvayal News

Peruvayal News

ഇ.എസ്.ഐ. കോര്‍പ്പറേഷനില്‍ 1709 യു.ഡി. ക്ലാര്‍ക്ക്, 161 സ്റ്റെനോ; ഇപ്പോള്‍ അപേക്ഷിക്കാം

ഇ.എസ്.ഐ. കോര്‍പ്പറേഷനില്‍ 1709 യു.ഡി. ക്ലാര്‍ക്ക്, 161 സ്റ്റെനോ; ഇപ്പോള്‍ അപേക്ഷിക്കാം


കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിലേക്ക് (ഇ.എസ്.ഐ. സി.) സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കേരളമുൾപ്പെടുന്ന 23 റീജ്യനുകളിലും ഡൽഹിയിലെ മൂന്ന് ഓഫീസുകളിലുമായി ആകെ 1870 ഒഴിവുകളുണ്ട്.



കേരള റീജ്യനിൽ 64 ഒഴിവാണുള്ളത്. അപ്പർ ഡിവിഷൻ ക്ലാർക്ക് 61 (ജനറൽ 34, എസ്.സി.9, ഒ.ബി.സി. 12, ഇ.ഡബ്ല്യു.എസ്. 6), സ്റ്റെനോഗ്രാഫർ 3 (ജനറൽ 1, ഒ.ബി.സി.1, ഇ.ഡബ്ല്യു.എസ്.1) എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ. കേരള ഒഴിവിൽ യു.ഡി. ക്ലാർക്ക് തസ്തികയിൽ വിമുക്തഭടർക്കും ഭിന്നശേഷിക്കാർക്കും സംവരണ ഒഴിവുകളുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, കംപ്യൂട്ടർ സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.


യോഗ്യത


യു.ഡി.ക്ലാർക്ക്: അംഗീകൃത സർവകലാശാല ബിരുദം/ തത്തുല്യം, കംപ്യൂട്ടർ പരിജ്ഞാനം. 

സ്റ്റെനോഗ്രാഫർ:പന്ത്രണ്ടാം ക്ലാസ്സ് വിജയം. മിനുട്ടിൽ 80 ഇംഗ്ലീഷ്/ ഹിന്ദി വാക്ക് സ്റ്റെനോഗ്രാഫി വേഗം. കംപ്യൂട്ടർ പരിജ്ഞാനം


പ്രായം:18-27 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരമുള്ള ഇളവുണ്ട്. 2019 ഏപ്രിൽ 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.



അപേക്ഷാഫീസ്:500 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി, വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും 250 രൂപ. പേയ്മെന്റ് ഗേറ്റ് വേ സംവിധാനം വഴി ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.


അപേക്ഷിക്കേണ്ട വിധം:www.esic.nic.inഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, കൈയ്യൊപ്പ്, ഇടതു തള്ളവിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ സാക്ഷ്യപത്രം (മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്) എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.esic.nic.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15.

Don't Miss
© all rights reserved and made with by pkv24live