ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 20 വർഷത്തിലെ 79 (അധിവർഷത്തിൽ 80)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
```1602 - ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി.
1739 - നാദിർ ഷാ ദില്ലി കീഴടക്കി, നഗരം കൊള്ളയടിച്ചു. മയൂരസിംഹാസനത്തിലെ രത്നങ്ങൾ മോഷ്ടിച്ചു.
1861 - പടിഞ്ഞാറൻ അർജന്റീനയിലെ മെൻഡോസ നഗരം ഒരു ഭൂകമ്പത്തിൽ പൂർണമായി നശിച്ചു.
1916 - ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷികത സിദ്ധാന്തം പ്രസിദ്ധീകരിച്ചു.
1956 - ടുണീഷ്യ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടി.
1964 - യുറോപ്യൻ സ്പേസ് ഏജൻസിയുടെ മുൻ രൂപമായിരുന്ന യുറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായി.
1986 - ജാക്ക് ഷിറാക് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1995 - ജപ്പാനിലെ ടോക്യോ സബ്‌വേയിലെ സാരിൻ വിഷവാതക ആക്രമണത്തെതുടർന്ന് 12 പേർ മരിക്കുകയും 1300-ൽ അധികം പേർ ഗുരുതരാവസ്ഥയിലാകുകയും ചെയ്തു.
2003 - അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാഖിനെതിരെ സൈനിക ആക്രമണം തുടങ്ങി.```
ജന്മദിനങ്ങൾ
```1921 - പി സി അലക്സാണ്ടർ - ( ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും, ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ ആയും,തമിഴ്നാട് ഗവർണറായും മഹാരാഷ്ട്ര ഗവർണറായും രാജ്യസഭയിൽ മഹാരാഷ്ട്ര സംസ്ഥാനത്തെ സ്വതന്ത്രനായി പ്രതിനിധീകരിക്കുകയും ചെയ്ത പി.സി. അലക്സാണ്ടർ എന്ന പടിഞ്ഞാറേത്തലക്കൽ ചെറിയാൻ അലക്സാണ്ടർ )
1956 - ഗീതാ ഹിരണ്യൻ - ( ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെതുകയും ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയാകുകയും അകാലത്തില്‍ അര്ബുദ്ദം ബാധിച്ച് ചരമമാടയുകയും ചെയ്ത കഥാകൃത്ത് ഗീതാ ഹിരണ്യൻ )
1615 - മുഹമ്മദ് ദാരാ ഷിക്കോഹ് - ( മുഗൾ സാമ്രാട്ട് ഷാജഹാൻറെയും പത്നി മുംതാസ് മഹലിൻറെയും മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നെങ്കിലും അധികാരത്തർക്കത്തിൽ ഇളയ സഹോദരൻ ഔറംഗസേബ്എന്ന് ചരിത്രത്തിലറിയപ്പെടുന്ന മുഹിയുദ്ദീനാൽ തടവിൽ ആക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് ദാരാ ഷിക്കോഹ് )
1782 - ജെയിംസ് ടോഡ് - ( ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥനായിരുന്ന ജെയിംസ് ടോഡ് )
1828 - ഇബ്‌സൻ - ( ആധുനിക നാടകത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്തായ ഹെൻറിൿ ജൊഹാൻ ഇബ്‌സൻ എന്ന ഇബ്സൻ )
1944 - ബി വസന്ത - (കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ..., നദികളിൽ സുന്ദരി യമുന....., യവന സുന്ദരി സ്വീകരിക്കു, മേലേമാനത്തേ നീലിപ്പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട്.. തുടങ്ങിയ മലയാളം പാട്ടുകളടക്കം മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദി, തുളു, ബംഗാളി, എന്നീ ഭാഷകളിലുമായി മൂവായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രശസ്ത തെലുഗു പിന്നണി ഗായിക ബി വസന്ത )
1987 - കങ്കണ റണാവത്ത് - ( ഹിന്ദി ചലചിത്ര രംഗത്ത് നല്ല അഭിനയം കാഴ്ചവച്ച് പല പുരസ്ക്കാരങ്ങളും നേടിയ നടി കങ്കന റണാവത്ത് )
1989 - തമീം ഇഖ്ബാൽ ഖാൻ - ( ബഗ്ലാദേശിലെ ക്രിക്കറ്റ് ടീമിലെ മികച്ച ബാറ്റ്സ്മാൻ തമീം ഇക്ബാൽ ഖാൻ )
1987 - ഹരിചരൻ ശേഷാദ്രി - ( ഈയിടെ ചില മലയാള സിനിമകൾക്കു വേണ്ടി പിന്നണിഗാനം പാടിയ തമിഴ് ചലച്ചിത്രപിന്നണിഗായകനും കർണാടിക് സംഗീതജ്ഞനുമായ ഹരിചരൻ എന്നറിയപ്പെടുന്ന ഹരിചരൻ ശേഷാദ്രി )
1966 - അൽകാ യാഗ്നിക് - ( ഉർദു-ഹിന്ദി ചലച്ചിത്രരംഗത്തെ പ്രശസ്ത പിന്നണിഗായികയാണ് അൽക യാഗ്നിക് പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ ജനനം. ഏഴ് തവണ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. 550 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണിപാടിയിട്ടുണ്ട് അൽക യാഗ്നിക്. )
1951 - മദൻ ലാൽ - ( ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം. 1983 ലെ ലോകകപ്പ് നേടിയ ടീമിൽ അംഗം ആയിരുന്നു )
1951 - ആനന്ദ് അമൃതരാജ് - ( മുൻ ഇന്ത്യൻ ടെന്നീസ് താരം )```
ചരമവാർഷികങ്ങൾ
1732 - അർണോസ് പാതിരി - (ജർമ്മൻ കാരൻ ജെസ്യൂട്ട് പാതിരി യും പോർച്ചുഗീസ് മലയാളം നിഘണ്ടുവുഒ വ്യാകരണപുസ്തകവും എഴുതിയ ജോഹൻ എണസ്റ്റ് ഹാന്സ്ലെഡൻ എന്ന അർണോസ് പാതിരി )
1799 - പാറേമ്മാക്കൽ തോമാകത്തനാർ - ( കേരള ക്രിസ്തീയചരിത്രത്തിലെ അടിസ്ഥാന രേഖകളിൽ ഒന്നും, മലയാളത്തിലേയും ,മുഴുവൻ ഭാരതീയസാഹിത്യത്തിലെ തന്നെയും ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥവുമായ വർത്തമാനപ്പുസ്തകം എന്ന കൃതി രചിച്ച പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനായിരുന്ന പാറേമ്മാക്കൽ തോമ്മാക്കത്തനാർ )
1990 - പി കെ നാരായണപിള്ള - ( മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റർ,
യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസർ ,സംസ്കൃത കോളേജ് പ്രിൻസിപ്പൽ,കേരളസർവകലാശാല, മലയാളം വകുപ്പ് മേധാവി തുടങ്ങിയ പദങ്ങൾ അലങ്കരിച്ച പ്രമുഖ മലയാള സാഹിത്യകാരനും, സംസ്കൃത പണ്ഡിതനുമായിരുന്ന പി.കെ. നാരായണപിള്ള )
2004 - കെ പി നാരായണ പിഷാരടി - ( നാട്യശാസ്ത്രം (തർജ്ജമ),ശ്രീകൃഷ്ണവിലാസം കാവ്യപരിഭാഷ,, കുമാരസംഭവം വിവർത്തനം, ആശ്ചര്യചൂഡാമണി വിവർത്തനം,ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം, ആറ്റൂർ (ജീവചരിത്രം),തുഞ്ചത്ത് ആചാര്യൻ (ജീവചരിത്രം),സ്വപ്നവാസവദത്തം പരിഭാഷ,കേശവീയം (സംസ്കൃത വിവർത്തനം), നാരായണീയം വ്യാഖ്യാനം, ആട്ടപ്രകാരവും ക്രമദിപികയും തുടങ്ങിയ കൃതികള്‍ രചിച്ച സംസ്കൃത-മലയാളഭാഷകളിൽ പണ്ഡിതനും അദ്ധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ.പി.നാരായണ പിഷാരോടി )
2007 - ക്യാപ്റ്റൻ ഹർഷൻ നായർ - ( കരസേനയുടെ ചരിത്രത്തിൽ സമാധാന സമയത്തെ പരമോന്നത മെഡൽ ആയ അശോക് ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ജമ്മു കാശ്മീരിലെ ഛോട്ടീ മർഗീ എന്ന സ്ഥലത്ത് വച്ച് ഹർക്കാത്തുൾ മുജാഹുദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ തുടയിലും കഴുത്തിലും വെടിയേറ്റ് കൊല്ലപ്പെട്ട ക്യാപ്റ്റൻ ഹർഷൻ നായർ )
2011 - കെ എം ബഹാവുദ്ദീൻ - ( കോഴിക്കോട്ടെ റീജിനൽ എജിനിയറിംഗ് കോളേജിന്റെ (ഇപ്പോഴത്തെ എൻ.ഐ.ടി) പ്രിൻസിപ്പലും,അലീഗഡ് സർവകലാശാല പ്രൊ-വി.സിയും, .ദുർഗാപുരിലെ ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുകയും ചെയ്ത അക്കാഡമീഷ്യനും എഴുത്തുകാരനും ആയിരുന്ന കൊല്ലം ജില്ലയിലെ പരവൂർ സ്വദേശി ഡോ. കെ. എം. ബഹാവുദ്ദീൻ )
2014 - ഖുഷ്‌വന്ത് സിംഗ് - ( മൂർച്ചയേറിയ ഹാസ്യത്തിൽ ഊന്നിയുള്ള ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റും "എല്ലാവരോടും പകയോടെ" എന്ന പേരിൽ പംക്തി നിരവധി പത്രങ്ങളില്‍ എഴുതുകയും ചെയ്തിരുന്ന പത്രപ്രവർത്തകന്‍ ഖുശ്‌വന്ത് സിംഗ് )
1351 - മുഹമ്മദ് ബിൻ തുഗ്ലക് - ( ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാ പാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങള്‍ പ്രതീക്ഷിച്ചതിനു വിപരീതഫലം ഉണ്ടാക്കിയതിനാല്‍ .ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഒരു ഭരണാധികാരി സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ് ഇബ്നു തുഗ്ലക് )
.2010 - ജി പി കൊയ്‌രാല - ( നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുള്ള ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള )
1962 - എ ഇ ഡഗ്ലസ് - ( മരങ്ങളിലെ വളയം നോക്കി വൃക്ഷങ്ങളിലെ പ്രായം കണക്കാക്കുന്നത് കണ്ടു പിടിച്ച അമേരിക്കൻ ശാസ്ത്രകാരൻ ആയ എ ഇ ഡഗ്ലസ് )
മറ്റു പ്രത്യേകതകൾ
മഹാവിഷുവം (മാർച്ച് ഇക്വിനോക്സ് )
(സബ് സോളാർ ബിന്ദു ദക്ഷിണാർദ്ധ ഗോളത്തിൽനിന്നും മാറി ഖഗോളമദ്ധ്യരേഖയെ മറികടക്കുന്ന വിഷുവത്തെയാണ് ഭൂമിയിലെ മഹാവിഷുവം എന്ന് പറയുന്നത് )
ലോക ജ്യോതിഷ ദിനം
ടുനീഷ്യ: സ്വാതന്ത്ര്യ ദിനം
ലോക ഫ്രഞ്ച് സംസാരിക്കുന്നവരുടെ ദിനം
ലോക കുരുവി ദിനം
ലോക കഥ പറയൽ ദിനം
ലോക സന്തോഷ ദിനം
(സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രമേയം. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് പ്രമേയത്തിന്റെ വിവക്ഷ. ലോകത്ത് മനുഷ്യന്് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ സംരംഭത്തിന് മുന്‍കൈയെടുത്തത്. വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ടപ്പാടാണ് അവര്‍ അവതരിപ്പിച്ചത്. ഗ്രോസ് നാഷണല്‍ ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പുതിയ ആശയവും ആലോചനകളുമായാണ് ഐക്യരാഷ്ട്ര സഭയുടെ മുമ്പാകെ ഈ കൊച്ചു രാജ്യം മാതൃക കാണിച്ചത്. )