പത്ത് രുപയിലെ കൊണാർക്ക് സൂര്യക്ഷേത്രം
ജനുവരി അഞ്ച്, 2018 പുറത്തിറങ്ങിയ പത്ത് രൂപ നോട്ടിൽ ഒഡീസയിലെ കൊണാർക്ക് സൂര്യക്ഷേത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. യുനെസ്കോ വേൾഡ് ഹെറിറ്റേജിൽ ഇടം പിടിച്ചിട്ടുള്ള ക്ഷേത്രം വാസ്തുശില്പിയിലും നിർമ്മാണത്തിലും ശ്രദ്ധേയമാണ്. ‘ബ്ലാക്ക് പഗോഡ’, എന്ന് വിളിപ്പേരുള്ള ഈ ക്ഷേത്രം പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷൻ രാജാവ് നരസിംഹദേവയാണ് നിർമ്മിച്ചിട്ടുള്ളത്.
സൂര്യദേവന്റെ രഥങ്ങളുടെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ രൂപകല്പന. രഥത്തിലെ ചക്രങ്ങൾ സമയവും കാലവും സൂചിപ്പിക്കുന്നു. പകലിലെ യാമങ്ങളിൽ സൂര്യരശ്മികൾ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാവുന്ന രീതിയിലാണ് നിർമ്മാണശൈലി. ഭാഗികമായി തകർന്നുപോയ ക്ഷേത്രം ഇന്നും ഒരു അത്ഭുതമാണ്. ഒഡീസയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്ന് വളരെ അടുത്താണ് ഈ ക്ഷേത്രം. ഡിസംബറിലെ ആദ്യ വാരങ്ങളിൽ നടത്താറുള്ള കൊണാർക്ക് ഫെസ്റ്റിവലുമായി ബന്ധപ്പെടുത്തി കൊണാർക്കിലോട്ട് യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.