Peruvayal News

Peruvayal News

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്

ഏപ്രില്‍ 11നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മെയ് 20നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് 23നാണ് വോട്ടെടുപ്പ്.


ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മെയ് 23നാണ് വോട്ടെണ്ണല്‍.

രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് 6നും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും ആയിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക.

ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറം, നാഗാലാന്റ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന‍ഡമാന്‍ നിക്കോബര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ഡല്‍ഹി, പോണ്ടിച്ചേരി, ഛണ്ഡീഗഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കും. അസം, ഛത്തീസ്ഗഡ് എന്നീ സംസ്ഥനങ്ങളില്‍ മൂന്ന് ഘട്ടമായി. ഝാര്‍ഘണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നാല ഘട്ടമായി വോട്ടെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടമായും ബീഹാര്‍, യു.പി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായും നടക്കും.

എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ വിവിപാറ്റ് എണ്ണും. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉണ്ടാകും. രാജ്യത്താകെ 88 കോടി വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1.5 കോടി കന്നിവോട്ടര്‍മാര്‍. 10 ലക്ഷം പോളിങ് ബൂത്തുകളാണുണ്ടാവുക. പോളിങ് ബൂത്തുകളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.

ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.

Don't Miss
© all rights reserved and made with by pkv24live