വോട്ടർപ്പട്ടികയിൽ പേരില്ലേ?:
വിഷമിക്കേണ്ട:
വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് മാർച്ച് 25 വരെ www.nsvp.in എന്ന വെബ്പോർട്ടൽ വഴി പേര് ചേർക്കാം.
ജനുവരി 30 വരെ രണ്ട് ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്.ഇവരെക്കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് കമ്മീഷൻ പുറത്തിറക്കും.വോട്ടർപട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ 1950 എന്ന ടോൾഫ്രി നമ്പറിൽ വിളിക്കാം. തെരഞ്ഞെടുപ്പ് ഓഫീസിലും ഹെൽപ് ലൈനുണ്ട്.
നമ്പർ: 18004251965.
വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കൽ, തിരുത്തൽ അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായശേഷമേ പരിഗണിക്കു.