സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്:
വാര്‍ഷിക ക്യാമ്പ് മാര്‍ച്ച് 31 മുതല്‍ തിരുവനന്തപുരത്ത്
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പില്‍ സംഘടിപ്പിക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ ഇക്കൊല്ലത്തെ വാര്‍ഷിക മധ്യവേനലവധി ക്യാമ്പിന്‍റെ നടത്തിപ്പിന് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം അന്തിമരൂപം നല്‍കി.
ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും. 300 പെണ്‍കുട്ടികളും 300 ആണ്‍ കുട്ടികളും ഉള്‍പ്പെടെ 600 കേഡറ്റുകളും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗം പരിപാടിയുടെ നടത്തിപ്പിന് വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്കി. എ ഡി ജി പി എസ് ആനന്ദകൃഷ്ണന്‍, ഐ ജി പി വിജയന്‍, ഡി ഐ ജി പി പ്രകാശ് തുടങ്ങിയവരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
പോലീസ് ഇൻഫർമേഷൻ സെൻ്റർ