ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിൽ നമുക്ക് പെട്ടെന്ന് മടുപ്പു തോന്നും.
എന്നാൽ ലക്ഷ്യങ്ങൾ വെക്കുകയും അവ കൈവരിക്കുകയും ചെയ്യുമ്പോൾ നമുക്ക് വലിയ അഭിമാനം തോന്നും.
ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച വിധത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം പഴിക്കരുത്. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
നിങ്ങൾ വെച്ചിരിക്കുന്ന അതേ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളവരുമായി സംസാരിക്കുക.
നിങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രായോഗികമായ നിർദേശങ്ങൾ നൽകാനും അവർക്കു കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വീട്ടിലുള്ളവരോട് പറയുക. ആവശ്യമായ പിന്തുണ നൽകാൻ അവർക്കു കഴിയും.