Peruvayal News

Peruvayal News

അങ്കണവാടി അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചുകൊണ്ട് മലയോരം അയൽസഭ പെരുവയൽ ഗ്രാമ പഞ്ചായത്തിന് ഒരു നിവേദനം സമർപ്പിച്ചു.

അങ്കണവാടി അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചുകൊണ്ട് മലയോരം അയൽസഭ പെരുവയൽ ഗ്രാമ പഞ്ചായത്തിന് ഒരു നിവേദനം സമർപ്പിച്ചു. 

നിവേദനം നൽകി

ഭൂമിടിഞ്ഞിക്കുഴി പ്രദേശത്ത് വർഷങ്ങളായി അലട്ടികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് ഇവിടെത്തെ കുട്ടികളുടെ വിദ്യഭ്യാസം.  ഇതിനൊരു പരിഹാരമായി പ്രദേശത്ത് അടിയന്തരമായി ഒരു അങ്കണവാടി അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചുകൊണ്ട് മലയോരം അയൽസഭ പെരുവയൽ ഗ്രാമ പഞ്ചായത്തിന് ഒരു നിവേദനം സമർപ്പിച്ചു. നിവേദനം പഞ്ചായത്തു  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും,വാർഡ് മെ മ്പർകൂടിയായ ശ്രീ പി.കെ ശറഫുദ്ധീന് അയൽസഭ പ്രതിനിധികൾ നൽകി. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി നടപടി എടുക്കുമെന്ന് ചെയർമാൻ ഉറപ്പു നൽകി. ചടങ്ങിൽ അയൽസഭ  ചെയർമാൻ ഉസ്മാൻ, കൻവീനർ അശ്വതി,മുജീബ് ടി.കെ, റുബീന.കെ, അഷ്റഫ്.കെ, റജുല.ബി.കെ,മുസമ്മിൽ.ബി.കെ,തുടങ്ങിയവർ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live