വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. കാരണം അവക്ക് ഇരുതലവാളിന്റെ മൂർച്ചയുണ്ടാവാം
നമ്മുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.
കൂട്ടുകാരുടെ ഇടയിൽ കുടുംബക്കാരുടെ ഇടയിൽ ഉണ്ടാകുന്ന പല വഴക്കുകളുടെ കാരണമന്വേഷിച്ച് പോയാൽ അതിൽ മറ്റാരുടെയെങ്കിലും കൈ ഉള്ളതായി കാണാം.
പറയുന്നവർ ഓർക്കുന്നില്ല അവരുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ കാരണം മറ്റുള്ളവരുടെ ജീവിതം തകർന്നേക്കാമെന്ന്
നമ്മുടെ വാക്കുകൾ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം.
വാക്കുകൾ ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കണം ഒരിക്കലും നാം കാരണം ഒരു ബന്ധത്തിലും മാനസീകമായി ഒരു പ്രയാസം പോലും ഉണ്ടാകരുത് എന്ന ചിന്തയോട് കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ