ജീവിതത്തിൽ നമുക്ക് ഒരു ലക്ഷ്യം ഉണ്ടാവുക എന്നത് പ്രധാനമാണ്. അത് ഹൃസ്വമായതോ, ദീർഘമായതോ ആകാം..
അത് ഇല്ലാത്ത പക്ഷം മനസ് ശൂന്യമായി തീരുകയും , ജീവിതത്തിന് അടുക്കും ചിട്ടയും നഷ്ടമാകുകയും ചെയ്യും.
ഓരോ ലക്ഷ്യവും പ്രാവർത്തികമായാൽ. വീണ്ടും പുതിയൊരു ലക്ഷ്യത്തിനായി ആരംഭം കുറിക്കാം.
മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ ഓരോ അണുവും ആ ലക്ഷ്യം കൈവരിക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കും..
ലക്ഷ്യങ്ങൾ നേടുക എന്നത് ഇവിടെ ചിലപ്പോൾ അപ്രസക്തമാണ്... ലക്ഷ്യം ഉണ്ടാവലും അതിനായുള്ള പ്രവർത്തനവും തന്നെ ആണ് പ്രാധാന്യം.
ലക്ഷ്യം ഇല്ലാത്ത ഒരു അവസ്ഥയിൽ മനസ് ശൂന്യം ആവുകയും എല്ലാ ചീത്ത വികാരങ്ങളും അവിടേക്ക് തള്ളി ക്കയറി വരികയും ചെയ്യും . അങ്ങനെയുള്ള അവസ്ഥകളിൽ ആണ് മനസ് നിരാശയിലേക്കും മയക്കുമരുന്നുകളിലേക്കും ആത്മഹത്യകളിലേക്കും എല്ലാം തിരിയുന്നത്...