നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്.
ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറക്കുന്ന കിളി പഠിപ്പിച്ചുതരുന്ന ഒരു പാഠം ഉണ്ട്.... ഒരു കൊമ്പിനെയും നാം കൂടുതൽ ആശ്രയിക്കരുതെന്ന പാഠം
ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക
സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.
ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല മറിച്ചു അതു കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്.
ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം!
ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല. എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതാണ്.
അനുഭവങ്ങളെക്കാൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ വേറെ ഇല്ല