അടുക്കം മല ഖനനം:യൂത്ത് ലീഗ് വില്ലേജ് ഓഫീസ് ധർണ്ണയിൽ പ്രതിഷേധമിരമ്പി.
മടവൂർ: രാംപൊയിൽ അടുക്കം മലയിലെ ചെങ്കൽ ഖനനം നിർത്തിവെച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വിദഗ്ദ സംഘവും സ്ഥലം സന്ദർശിക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഖനന മാഫിയാ ഉദ്യോഗസ്ഥ കൂട്ട്കെട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി നടത്തിയ മടവൂർ വില്ലേജ് ഓഫീസ് ധർണ്ണ താക്കീതായി .മടവൂർ -നരിക്കുനി വില്ലേജുകളുടെ അതിർത്തി പ്രദേശമായ രാംപൊയിൽ-പാറന്നൂർ പ്രദേശങ്ങളോട് ചേർന്നാണു മല സ്ഥിതി ചെയ്യുന്നത്.മലയുടെ പ്രത്യേക ആകൃതി കാരണം പ്രകൃതി ചൂഷണമുണ്ടായാൽ ദുരന്ത സാധ്യത കൂടുതലായ പ്രദേശമാണിത്.ഇത്കൊണ്ട് തന്നെ ഏറെ ആശങ്കയോടും ഭീതിയോടെയുമാണു ഇവിടുത്തെ ജന ജീവിതം.നാട്ടുകാർ ചേർന്ന് രൂപീകരിച്ച ആക്ഷൻ കമ്മറ്റിയും ഇതിനെതിരെ സമര രംഗത്താണു.ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർക്കെല്ലാം ആക്ഷൻ കമ്മറ്റി പരാതി നൽകിയിട്ടുണ്ടെങ്കിലും ഇത് വരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരി വർഗ്ഗവും ഉദ്യോഗസ്ഥരും അതിനു തയ്യാറായില്ലെങ്കിൽ യൂത്ത് ലീഗ് കൂടുതൽ ശക്തമയ ജനകീയ സമരത്തിനു നേതൃത്വം നൽകുമെന്ന് അദ്ധേഹം പറഞ്ഞു.
പ്രസിഡണ്ട് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ഷറഫുദ്ധീൻ രാംപൊയിൽ നന്ദിയും പറഞ്ഞു.
കെ.കുഞ്ഞാമു,എ.പി നാസർ മാസ്റ്റർ,വി.സി റിയാസ് ഖാൻ,മുനീർ പുതുക്കുടി,അസീസ് പാറന്നൂർ,പി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ,അനീസ് മടവൂർ,നൗഫൽ പുല്ലാളൂർ,മുജീബ് രാംപൊയിൽ,എൻ.പി അബ്ദുൽ റഷീദ്‌തുടങ്ങിയവർ സംസാരിച്ചു.റിയാസ്.ടി.പി,മുഹമ്മദലി,സിദ്ധീഖലി,ജംഷീർ പള്ളിത്താഴം,
സാബിത് പാറന്നൂർ,ജാഷിദ്.പി,മുനവ്വർ.എം,കുഞ്ചു രാംപൊയിൽ,റിയാസ്,അസീസലി,വി.പി ജാഫർ,മാമുക്കോയ തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി