രണ്ടാംഘട്ട പത്മപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു ; ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി
ന്യൂഡല്‍ഹി :
പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം ഡല്‍ഹിയില്‍ പൂര്‍ത്തിയായി , പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പത്മഭൂഷണ്‍ ഏറ്റുവാങ്ങി .
ഫുട്‌ബോള്‍ പുരസ്‌കാരം സുനില്‍ ഛേത്രി , ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ , അഭിനേതാവ് മനോജ് വാജ്‌പേയി എന്നിവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി .
ആദ്യ ഘട്ടത്തില്‍ 56 പേര്‍ക്കാണ് രാഷ്ട്രപതി പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത് , 112 പേര്‍ക്ക് രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം നല്‍കി .
ആദ്യ ഘട്ട വിതരണം ഈ മാസം പതിനൊന്നിനായിരുന്നു , മലയാളികളുടെ പ്രിയനടന്‍ മോഹന്‍ലാല്‍ , നടന്‍ പ്രഭുദേവ , ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവരും അന്ന് പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു .