പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ രൂപീകരിച്ച സമന്വയ റിക്രിയേഷൻ ക്ലബിന്റെ ഉദ്ഘാടനം സിനിമാതാരം വിജയൻ കാരന്തൂർ നിർവ്വഹിക്കുന്നു.
പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സാംസ്ക്കാരിക വേദിയൊരുക്കി പെരുവയലിന്റെ മാതൃക.ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പ്രത്യേക കൂട്ടായ്മയൊരുക്കി പെരുവയൽ ഗ്രാമപഞ്ചായത്തിൽ വേറിട്ട മാതൃക. സമന്വയ റിക്രിയേഷന്‍ ക്ലബ്ബ് എന്ന പേരില്‍ സ്ഥിരം സംവിധാനത്തിനാണ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ തുടക്കമായത്. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഇത്തരമൊരു സാസംസ്കാരിക വേദി ആദ്യമായാണ് ഒരുങ്ങുന്നത്. ജിവനക്കാരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സാംസ്കാരിക പ്രവര്‍ത്തനം സജീവമാക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ടി.എം. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
സിനിമാ നടന്‍ വിജയൻ കാരന്തൂര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്ർവ്വഹിച്ചു.. ക്ലബ്ബ് പ്രസിഡണ്ട് ടി.എം.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷീബ ടീച്ചര്‍, പി.പി.ലീല എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്കും ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളായവർക്കുമുള്ള ഉപഹാരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീൻ, മാക്കിനിയാട്ട് സഫിയ, സി.ടി.സുകുമാരൻ, മിനി ശ്രീകുമാർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എന്‍.രാജേഷ് സ്വാഗതവും സിന്ധു കുരുടത്ത് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.