പെരിന്തൽമണ്ണയിൽ പുരാതന കെട്ടിടം തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു.
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ R S വെജിറ്റബിൾസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇന്ന് വൈകിട്ട് ആറുമണിയോടെ തകർന്നു വീണത് തിരക്കേറിയ വൈകുന്നേര സമയത്ത് മേൽഭാഗം മുഴുവനായി ഇടിഞ്ഞു വീണ കെട്ടിടത്തിൽ കൂടുതൽപേരില്ലാത്തത് അപകടത്തിൻറെ ആഴം കുറച്ചു .കെട്ടിടഭാഗങ്ങൾ പതിച്ചു പച്ചക്കറി സ്ഥാപനത്തിൽ ഉണ്ടായിരുന്ന പച്ചീരി ബക്കർ എന്നയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പുത്തനങ്ങാടി സ്വദേശിയാണ് അപകടത്തെ തുടർന്ന് സ്ഥലത്ത് , പോലീസ് ഫയർ ഫോഴ്സ് , കെ എസ്ഇ ബി അധികൃതർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി കെട്ടിടം ഇടിഞ്ഞുവീണതോടെ ടൗണിൽ പട്ടാമ്പി റോഡിൽ വലിയ ഗതാഗത ക്കുരുക്കിന് വഴിവെച്ചു