ഇരുനൂറിലെ സാഞ്ചി സ്തൂപം
ഓറഞ്ച് നിറത്തിലുള്ള ഇരുറിന്റെ നോട്ട് കഴിഞ്ഞ വർഷം ഓഗസ്റ്റ് ഇരുപതിനാലോടു കൂടിയാണ് പുറത്തിറങ്ങിയത്. പ്രശസ്തനായ മൗര്യൻചക്രവർത്തി അശോക പണിത സാഞ്ചി സ്തൂപമാണ് ഇരുനൂറിനെ വർണ്ണിച്ചിരിക്കുന്നത്. ഏറ്റവും പഴക്കം ചെന്ന ബുദ്ധിസ്റ്റ് സന്യാസിമഠമാണ് സാഞ്ചി സ്തുപാ. അർദ്ധവൃത്തത്തിൽ നിർമ്മിച്ചിട്ടുള്ള ഗോപുരത്തിന് ചേർന്ന് നാല് കവാടങ്ങളാണുള്ളത്. ടൊറാനസ് എന്നാണ് ഈ കവാടങ്ങളെ വിശേഷിപ്പിക്കുന്നത്.
ബുദ്ധദേവന്റെ ആദ്യകാലജീവിതം ശിക്ഷണവുമാണ് ഇതിൽ കൊത്തിവച്ചിട്ടുള്ളത് .’Jataka tales’ എന്ന പേരിൽ ഈ കഥകൾ അറിയപ്പെടുന്നു. ഭോപാലിനിന്നും ഒന്നര മണിക്കൂർ യാത്രചെയ്താൽ സാഞ്ചിയിൽ എത്തിച്ചേരാം.