അഞ്ഞുർ രൂപയിലെ റെഡ് ഫോർട്ട്
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചുവന്ന കല്ലുകളാൽ നിർമ്മിക്കപ്പെട്ട കോട്ട. ഇന്ത്യയിൽ ഏറ്റവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളിലോന്നാണ് റെഡ് ഫോർട്ട്. പേർഷ്യൻ തത്വശാസ്ത്രം ഇടകലർത്തിയാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത്. ഓൾഡ് ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ മന്തിരത്തിൽ നിന്നാണ് വർഷാവർഷവും പ്രധാനമന്ത്രി സ്വാതന്ത്രദിന സന്ദേശം നൽകാറുള്ളത്. മുഗൾ സാമ്രാജ്യത്തിന്റെ വസതിയായിരുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. രാവിലെ ഒമ്പത്ത് മുതൽ നാലര വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച അവധി ദിവസമാണ്.