അമ്പതിലെ ഹംപി
വിജയനഗര സാമ്രാജ്യത്തിലെ പ്രൗഢി വിളിച്ചറിയിക്കുന്ന നഗരമാണ് ഹംപി. പതിനാറാം നൂറ്റാണ്ടിൽ കൃഷ്ണദേവരായ പടുത്തുയർത്തിയതാണ് ഈ മഹാനഗരം. വീരുപക്ഷയും വിറ്റാലയുമാണ് ഹംപിയിലെ പ്രധാന ക്ഷേത്രങ്ങൾ. വിറ്റാലക്ഷേത്രത്തിന്റെ നടുത്തളത്തിൽ കല്ലുകൊണ്ട് നിർമ്മിച്ചിട്ടുള്ള രഥമാണ് നോട്ടിൽ അച്ചടിച്ചിട്ടുള്ളത്. വിഷ്ണുഭഗവാന്റ വാഹനമായ ഗരുഡയുടെ ബലിപീഠമായിട്ടാണ് രഥത്തെ കണക്കാക്കുന്നത്. ആനന്ദം സിനിമയിലൂടെ പ്രശസ്തമായ മ്യൂസിക്കൽ പിലേർസും ഈ ക്ഷേത്ര അങ്കണത്തിലാണുള്ളത്.
അടുത്ത പട്ടണമായ ഹോസ്പേട്ടിൽ നിന്നും അരമണിക്കൂർ ഇടവിട്ട് ഹംപിയിലോട്ട് ബസ് സർവീസുണ്ട്. മാർച്ച്-ഏപ്രിലിൽ വിരുപക്ഷ ഉത്സവത്തോടനുബന്ധിച്ച് യാത്രകൾ പ്ലാൻ ചെയ്യാം