Peruvayal News

Peruvayal News

സൗദിയില്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ അടപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തി

സൗദിയില്‍ പെട്രോള്‍ സ്‌റ്റേഷനുകള്‍ അടപ്പിക്കുന്നത് താത്കാലികമായി നിര്‍ത്തി

സൗദിയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത പെട്രോൾ സ്റ്റേഷനുകൾ അടപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു. നഗരസഭകൾ പെട്രോൾ സ്റ്റേഷനുകൾ അടപ്പിച്ചതോടെ ചില പ്രദേശങ്ങളിൽ ഇന്ധനക്ഷാമം അനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ്.

നിശ്ചിത സമയത്തിനകം അടിസ്ഥാന സൗകര്യങ്ങളും സേവന നിലവാരവും ഉയർത്തണമെന്ന് പെട്രോൾ സ്റ്റേഷൻ ഉടമകളോട് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. ഇതിനായി ഭേദഗതി വരുത്തിയ നിയമാവലിയും പ്രസിദ്ധീകരിച്ചു. എന്നാൽ ഗ്രാമ പ്രദേശങ്ങളിലും ഹൈവേകളിലും പ്രവർത്തിക്കുന്ന പെട്രോൾ സ്റ്റേഷനുകളിലേറെയും നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ നഗര സഭ നിയമ നടപടി ആരംഭിക്കുകയും പെട്രോൾ സ്റ്റേഷൻ അടപ്പിക്കുകയും ചെയ്തു. ഇതോടെ പല സ്ഥലങ്ങളിലും ഇന്ധന ലഭ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പെട്രോൾ സ്റ്റേഷനുകൾ അടപ്പിക്കരുതെന്ന് മുനിസിപ്പൽ-ഗ്രാമകാര്യ വകുപ്പ് മന്ത്രി ഡോ. മാജിദ് അൽ ഖസി ഉത്തരവ് പുറപ്പെടുവിച്ചത്. പെട്രോൾ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ സംന്ധിച്ച് കൂടുതൽ പഠനം നടത്തും. സേവനങ്ങൾ സംന്ധിച്ച് മൂല്യ നിർണയം നടത്താനും മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം നിർദേശം നൽകി

Don't Miss
© all rights reserved and made with by pkv24live