ജനാധിപത്യം നില നിറുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.
ജനാധിപത്യം നില നിറുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണം മടവൂർ : രാജ്യത്തിന്റെ നില നിൽപ്പിനു കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിനെ അധികാരത്തിലെത്തിക്കുവാൻ എല്ലാ ജനാധിപത്യ കക്ഷികളും ഒരുമിച്ചു മുന്നിട്ടിറങ്ങണമെന്ന് മടവൂർ പഞ്ചായത്ത് പ്രവാസി ലീഗ് കൺവെൻഷൻ അവശ്യപ്പെട്ടു. പ്രസിഡന്റ് ടി. മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദൻസ് ഉത്ഘാടനം ചെയ്തു. പ്രവാസി അനുകൂല്യങ്ങളെപ്പറ്റിയുള്ള ക്ലാസ്സിനു ബഷീർ ചക്കാലക്കൽ നേതൃത്വം നൽകി. പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും പ്രവാസികളുടെ വിവരം ശേഖരിച്ചു ക്ഷേമനിധി യിൽ അംഗങ്ങൾ ആക്കുന്നതിനു മൂന്നു മേഖല കമ്മിറ്റി കൾ രൂപീകരിക്കുവാനും തീരുമാനിച്ചു. മടവൂർ പഞ്ചായത്ത് ജിസിസി കെഎംസിസി പ്രസിഡന്റ് സി. മുഹമ്മദ് ആരാമ്പ്രം, നാസർ കോട്ടക്കാവയൽ, അസീസ് മേയത്ത്, എ.പി.യൂസുഫലി, എ.പി.അബു, ഹനീഫ പുള്ളിൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.കെ. മുജീബ് സ്വാഗതവും വർക്കിംഗ് സെക്രട്ടറി മുനീർ പുതുക്കുടി നന്ദി യും പറഞ്ഞു.