Peruvayal News

Peruvayal News

എസ്.കെ.എസ്.എസ്.എഫ് മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

എസ്.കെ.എസ്.എസ്.എഫ് മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

മാവൂര്‍: എസ്.കെ.എസ്.എസ്.എഫ് സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍. പ്രളയസമയത്തും അല്ലാതെയും അത് തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെങ്ങിലക്കടവില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന ശാഖാഎസ്.കെ.എസ്.എസ്.എഫ് വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മെഡിഫെഡ്, മുക്കം കെ.എം.സി.ടി ആയുര്‍വേദകോളജ്, അല്‍സലാമ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടന്ന മെഗാമെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ കബീര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് അംഗം യു.എ ഗഫൂര്‍, മെഡിഫെഡ് ജില്ലാ കണ്‍വീനര്‍ ഡോ. അനസ്, ഒ.പി അസീസ് ഹാജിപ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കെ.എം.എ റഹ്മാന്‍ സ്വാഗതവും ഒ.പി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.   


Don't Miss
© all rights reserved and made with by pkv24live