Peruvayal News

Peruvayal News

പതിനൊന്നുകാരനെ പീഡനത്തിനിരയാക്കി : മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ

പതിനൊന്നുകാരനെ പീഡനത്തിനിരയാക്കി : മദ്രസ അദ്ധ്യാപകന്‍ അറസ്റ്റിൽ


തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍ .


മദ്രസ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു . ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത് .


തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അദ്ധ്യാപകന്‍ അലിയാണ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത് . ഈ മദ്രസയിലെ വിദ്യാര്‍ത്ഥിയെയാണ് പല തവണയായി ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് .

 

ഒരു അപകടത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പരിക്കേറ്റിരുന്നു . അമ്മയെ സന്ദര്‍ശിക്കാനെത്തിയ അലിയോട് കുട്ടിയെ ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു .


ഇത് മുതലെടുത്ത് ഇയാള്‍ കുട്ടിയെ പലപ്പോഴായി മദ്രസയില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു . കൂടാതെ ഇയാള്‍ കുട്ടിയെ സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നെന്നും പോലീസ് പറഞ്ഞു .


ഇതേ തുടർന്ന് സമ്മര്‍ദ്ദത്തിലായ കുട്ടി അമ്മയോട് വിവരം തുറന്ന് പറഞ്ഞതനുസരിച്ച് അമ്മയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു

 

Don't Miss
© all rights reserved and made with by pkv24live