ലോക വൃക്ക ദിനം ( മാർച്ച് മാസത്തെ രണ്ടാമത്തെ വ്യാഴാഴ്ച)
എല്ലാ വർഷവും മാർച്ച് മാസം രണ്ടാം വ്യഴാഴ്ച ലോക വൃക്ക ദിനമായി ആചരിക്കപ്പെടുന്നു. അന്താരാഷ്ട്ര നെഫ്രോളജി സൊസൈറ്റി, അന്താരാഷ്ട്ര കിഡ്നി ഫൌണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നത്.
വൃക്ക രോഗങ്ങളുടെ പ്രാധാന്യവും വ്യാപ്തിയും, വൃക്ക രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം നിയന്ത്രിക്കാം എന്നീ കാര്യങ്ങളെക്കുറിച്ച് കുറിച്ച് ജനങ്ങളെ ബോധവൻമ്മാർ ആക്കുക എന്നതാണ് ഈ ദിനാചരണത്തിന് ലക്ഷ്യം.
മുമ്പെന്നത്തേക്കാളും അധികം വൃക്ക രോഗം കേരളീയ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്.
വര്‍ദ്ധിച്ചുവരുന്ന പ്രമേഹമാണ് ഇതിനൊരു കാരണം. ആഹാര ശീലങ്ങളില്‍ വന്ന മാറ്റം കൊണ്ട് മറ്റ് തരത്തിലുള്ള വൃക്ക രോഗങ്ങള്‍ ഉണ്ടാവുന്നു. വൃക്കയിലെ കല്ലുകള്‍ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ വരുത്തുന്ന തകരാറുകള്‍ എന്നിവയും കൂടി വരുന്നതായിട്ടാണ് കാണുന്നത്.
പ്രമേഹ രോഗത്തിനുള്ള സാധ്യതകള്‍ ഒഴിവാക്കിയും , മിതമായ വ്യായാമം ചെയ്തും , ആഹാര രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും , ആരോഗ്യകരമായ ജീവിത ചര്യകള്‍ പാലിച്ചും വൃക്കരോഗം വരുന്നത് തടയാനാവും. വൃക്ക രോഗം വന്നാല്‍ ഒരു പരിധിവരെ തടയാനുമാവും.
വൃക്കയ്ക്ക് പ്രധാനമായും മൂന്ന് ജോലികളാണ് ചെയ്യാനുള്ളത്.
1.രക്തശുദ്ധീകരണം.
2.ഹോര്‍മോണ്‍ ഉല്‍പ്പാദനം,
3.മൂന്ന് ശരീരത്തിന്‍റെ സമതുലിതാവസ്ഥ നിലനിര്‍ത്തല്‍.
നെഫ്രോളജിസ്റ്റ് വിദഗ്ദ്ധന്മാരാണ് വൃക്കരോഗം ചികിത്സിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഈ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ വൃക്കരോഗികള്‍ തക്ക സമയത്ത് വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടവരുന്ന സാഹചര്യം കേരളത്തില്‍ പോലും ഉണ്ട്.
വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങള
1. കൂടുതല്‍ മൂത്രം ഒഴിക്കുക
2. തീരെ കുറച്ച് മൂത്രം ഒഴിക്കുക
3. മൂത്രം ഒഴിക്കാന്‍ സദാ തോന്നുക
4. മൂത്രം ഒഴിക്കുമ്പോള്‍ വേദനയും പുകച്ചിലും തോന്നുക
5. മൂത്രത്തിന് നിറവ്യത്യാസം
ഇതിനു പുറമേ തളര്‍ച്ച, വിശപ്പില്ലായ്മ, നെഞ്ച് വേദന, തലകറക്കം, രക്തസമ്മര്‍ദ്ദം ഇവയെല്ലാം വൃക്കയുടെ തകരാറുമൂലം സംഭവിക്കാവുന്ന ലക്ഷണങ്ങളാണ്.
എന്നാല്‍ ഏറ്റവും പ്രകടമായ ശാരീരിക ലക്ഷണം കാലിലും മുഖത്തും വരുന്ന നീരാണ്. കണ്ണിനു ചുറ്റും നീരുവരാം. വൈകുന്നേരവും രാത്രിയും നീര് കൂടുകയും ചെയ്യാം. ചില മരുന്നുകളുടെ ഉപയോഗം കൊണ്ടും അണുബാധകള്‍ കൊണ്ടും അമിതമായ രക്ത വാര്‍ച്ച കൊണ്ടും എല്ലാം വൃക്കരോഗങ്ങള്‍ വന്നുപെടാന്‍ ഇടയുണ്ട്.
വൃക്കയ്ക്ക് ഉള്ളില്‍ ചില രാസവസ്തുക്കളും മറ്റും അടിഞ്ഞുകൂടി മൂര്‍ച്ചയുള്ള പരലുകളായി മാറുന്നു. ഇവ ചിലപ്പോള്‍ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ കാണാം. ഇത് അസഹ്യമായ വേദന ഉണ്ടാക്കുന്നു. ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവരുന്ന സാഹചര്യം ഉണ്ടാവാം.
ഭക്ഷണം ക്രമീകരിച്ചാല്‍ തന്നെ വൃക്കയിലെ കല്ലുകള്‍ വരുന്നത് തടയാനാവും.
വൃക്കരോഗം തടയുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങള
1. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കു ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് രോഗം നിയന്ത്രിച്ചു നിര്‍ത്തുക.
2. വൃക്കരോഗങ്ങള്‍ക്കു ലക്ഷണങ്ങള്‍ കുറവാണെന്നതിനാല്‍ പ്രമേഹം. രക്തസമ്മര്‍ദ്ദം എന്നിവ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കുക.
3. പൊണ്ണത്തടി കുറക്കുക, ശരിയായ വ്യായാമം, സമീകൃതാഹാരം, നല്ല ജീവിതചര്യകള്‍ എന്നിവ ശീലമാക്കുക.
5. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക
6. ദിവസവും ആറു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക, പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
7.ഫാസ്റ്റ്ഫുഡ് ഒഴിവാക്കക.
ഡയാലിസിസ്
വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്പോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കാനായി നടത്തുന്ന ചികില്‍സയാണു ഡയാലിസിസ്. ആഴ്ചയില്‍ മൂന്നു തവണ നാലു മണിക്കൂര്‍ നേരം ചെയ്‌യുന്ന ചികില്‍സയാണിത്. ജീവിത കാലം മുഴുവന്‍ നടത്തിയാലേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ. കൈയിലെ രക്തക്കുഴലിലൂടെയാണു ഹീമോഡയാലിസിസ് ചെയ്‌യുക. ഇതു കൂടാതെ ഉദരം വഴി ചെയ്‌യുന്ന ഡയാലിസിസ് ആണു പെരിട്ടോണിയല്‍ ഡയാലിസിസ്. വീട്ടില്‍നിന്നു സ്വയം ചെയ്‌യാവുന്ന ചികില്‍സാരീതിയാണിത്.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
വൃക്കസ്തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്‌യാവുന്ന ഏറ്റവും മികച്ച ചികില്‍സയാണിത്. വിലയേറിയ മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരും. മൂന്നു മാസത്തിനു ശേഷം രോഗിയ്ക്കു എല്ലാ ജോലികളും ചെയ്‌യാവുന്നതാണ്. മരണശേഷമുള്ള വൃക്കദാനവും പ്രചാരത്തില്‍ വന്നു കഴിഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ചവരില്‍ നിന്നാണു വൃക്ക എടുക്കുന്നത്