ഹജ്ജ് രണ്ടാംഗഡു അവസാന തീയതി നീട്ടി
കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വഴി 2019 വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർ അടക്കേണ്ട രണ്ടാമത്തെ ഗഡു 1,20,000/- രൂപ അടയ്ക്കേണ്ട അവസാന തീയതി ഏപ്രിൽ 5 ലേക്ക് നീട്ടി.
സംഖ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ നിക്ഷേപിക്കണം. ആവശ്യമായ പേ- സ്ലിപ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹജ്ജ് ആവശ്യത്തിനുള്ള പണം ഹജ്ജ് കമ്മിറ്റിക്കായി ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിലവിൽ പാൻകാർഡിന്റെ ആവശ്യം വരുന്നില്ല.
ഒരു കവറിലെ എല്ലാ ഹാജിമാരും സംഖ്യ ഒരുമിച്ചുതന്നെ നിക്ഷേപിക്കേണ്ടതാണ്. പണം അടച്ചതിന്റെ ഒറിജിനൽ രസീത് (HCOI copy ) ഹജ്ജ് കമ്മിറ്റി ഓഫീസിൽ നേരിട്ടോ രജിസ്ട്രേഡ് തപാൽ വഴിയോ എത്തിച്ച് തരേണ്ടതാണ്.
ജസിൽ തോട്ടത്തിക്കുളം
ട്രെയിനർ, ഹജ്ജ് കമ്മിറ്റി
ഫോൺ - 9446607973