മാതാപിതാക്കളെ മർദ്ദിച്ചശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി.
കൊല്ലം: രാജ്‌സഥാൻ സ്വദേശികളായ ദമ്പതികളെ മർദ്ദിച്ചവശരാക്കിയ ശേഷം 13 വയസുള്ള പെൺകുട്ടിയെ തട്ടികൊണ്ടുപോയി. കൊല്ലം ഓച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ താമസിച്ച ഷെഡ്ഡില്‍ കയറി മാതാപിതാക്കളെ അക്രമിക്കുകയായിരുന്നു
സംഭവം നടന്നയുടനെ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. കച്ചടം നടത്തുന്നതിന് തൊട്ടടുത്ത് തന്നെയാണ് അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നത്. നാലംഗസംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.
കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.പരിസരങ്ങളിലുള്ളവര്‍ തന്നെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനുമുന്‍പും ഇത്തരത്തില്‍ പെണ്‍കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു.