DROPS -വാർഷിക സമ്മേളനം സംഘടിപ്പിച്ചു
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജുബൈലിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ അശണർക്കും ആലംബഹീനർക്കും കൈത്താങ്ങേകി വരുന്ന DROPS -ജുബൈലിന്റെ വാർഷിക യോഗം സംഘടിപ്പിച്ചു .
DROPS കൺവീണർ ആസിഫ് കൈസറിന്റെ അധ്യക്ഷതയിൽ ഗ്രാൻഡ് ഡ്യൂൺസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സലിം കടലുണ്ടി സ്വാഗതപ്രഭാഷണം നടത്തി .. ജുബൈലിലെ സമാനമസ്കരായ നിരവധിപേർ പങ്കെടുത്ത യോഗത്തിൽ വെച്ച് നടന്ന ലോഗോ പ്രകാശനത്തിൽ നൗഷാദ് (ഇന്ത്യൻ സ്കൂൾ ചെയര്മാന് ) ഉസ്മാൻ ഒട്ടുമ്മൽ (സാമൂഹ്യ പ്രവർത്തകൻ ) ജലാലുദ്ധീൻ അഹമ്മദ് ( സൗദി ഖയാൻ ) എന്നിവർ സംബന്ധിച്ചു .കണ്ണീരൊപ്പാൻ കൈ കോർക്കാം എന്ന പ്രമേയത്തെ അസ്സ്പദമാക്കി ഹാഫിസ് റഹ്മാൻ പുത്തൂർ സംസാരിച്ചു .2018 -19 വർഷത്തെ റിപ്പോർട്ട് അജ്മൽ അഹമ്മദ് അവതരിപ്പിച്ചു . റശീദ് കൈപ്പാക്കൽ നന്ദിയും രേഖപ്പെടുത്തി