കാസര്‍കോട് വയോജന മന്ദിരത്തിലെ നാല് പേര്‍ക്ക് എച്ച് വണ്‍ എന്‍1 സ്ഥിരീകരിച്ചു
കാസര്‍കോട് : സര്‍ക്കാര്‍ വയോജന മന്ദിരത്തിലെ ജീവനക്കാരി ഉള്‍പ്പെടെ 4 പേര്‍ക്ക് എച്ച് വണ്‍ എന്‍1 സ്ഥീകരിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു . ഒരു ജീവനക്കാരിയും 3 പുരുഷ അന്തേവാസികള്‍ക്കുമാണ് എച്ച് വണ്‍ എന്‍ 1 സ്ഥീകരിച്ചത്. 24 പുരുഷന്മാര് ഉള്‍പ്പെടെ 47 അന്തേവാസികളാണ് വയോജന മന്ദിരത്തിലുള്ളത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം അന്തേവാസികളെ പരിശോധിച്ചു.