ക്ഷാമബത്ത കുടിശിക പണം ബുധനാഴ്ച മുതല്‍ 1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. 15, 16, 17 തീയതികളിലായി ഡിഎ വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്ത കുടിശിക പണം ബുധനാഴ്ച മുതല്‍ മൂന്നു ദിവസങ്ങളിലായി ശമ്പളവിതരണത്തിലെ ക്രമീകരണത്തിന് അനുസരിച്ച് പണമായി നല്‍കുമെന്ന് മന്ത്രി തോമസ് ഐസക്. 1100 കോടി രൂപയാണ് ഇതിനായി വേണ്ടിവരിക. 15, 16, 17 തീയതികളിലായി ഡിഎ വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്.
പെന്‍ഷന്‍കാരുടെ ക്ഷാമബത്ത കുടിശിക പണമായിത്തന്നെ അവരുടെ അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞു. 603 കോടി രൂപയാണ് ഇതിനായി വേണ്ടിവന്നത്. ആകെ 1700 ലധികം കോടി രൂപയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഇപ്പോള്‍ കുടിശിക ഇനത്തില്‍ വിതരണം ചെയ്യുന്നത്. പുതിയ അധ്യായവര്‍ഷാരംഭത്തില്‍ ഇത് വലിയൊരു കൈത്താങ്ങാകും.