ഊട്ടി പുഷ്പ മേള ഇന്ന് തുടങ്ങും
ഗൂഡല്ലൂര്‍: 123-ാമത് ഉൗട്ടി പുഷ്പ മേളയ്ക്ക് ഇന്ന് തുടക്കമാകും. 21ന് സമാപിക്കും. രാവിലെ പത്തിന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് സെക്രട്ടറി സുഗന്ധീപ് സിംഗ്, കൃഷിവകുപ്പ് ഡയറക്ടര്‍ സുബ്ബയ്യന്‍, ജില്ലാ കളക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ, നീലഗിരി എസ്പി ഷണ്മുഖ പ്രിയ, ഡിആര്‍ഒ ശെല്‍വരാജ്, കൃഷിവകുപ്പ് ജില്ലാ ഡയറക്ടര്‍ ശിവസുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംബന്ധിക്കും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ മന്ത്രിമാര്‍ പരിപാടിക്കെത്തില്ല.
കൃഷിവകുപ്പ്, ടൂറിസംവകുപ്പ്, ജില്ലാഭരണകൂടം എന്നിവയുടെ നേതൃത്വത്തിലാണ് പുഷ്പമേള നടക്കുന്നത്. മൂന്ന് ലക്ഷം പൂച്ചെട്ടികളാണ് ഗാര്‍ഡനില്‍ തയാറാക്കിയിരിക്കുന്നത്. ബോട്ടാണിക്കല്‍ ഗാര്ഡന്, റോസ് ഗാര്ഡന്, ബോട്ട് ഹൗസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ സഞ്ചാര കേന്ദ്രങ്ങളാണ് ഉൗട്ടിയിലുള്ളത്.
1.20 ലക്ഷം കാര്‍ണീഷ്യം പൂക്കള്‍ കൊണ്ട് സൃഷ്ടിച്ച ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ മാതൃകയാണ് പുഷ്പമഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. ജപ്പാന്, അമേരിക്ക, ജര്‍മനി, നെതര്‍ലാന്‍ഡ്, ഇംഗ്ലണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൂക്കളും ഇടം പിടിച്ചിട്ടുണ്ട്.
ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള പ്രവേശന ചാര്‍ജ് കുട്ടികള്‍ക്ക് 20 രൂപയും മുതിര്‍ന്നവര്‍ക്ക് 40 രൂപയുമാണ്.
സമുദ്രനിരപ്പില്‍ നിന്ന് 2250 മീറ്റര്‍ ഉയരത്തിലാണ് ബോട്ടാണിക്കല്‍ ഗാര്ഡന് സ്ഥിതിചെയ്യുന്നത്. കാമറയ്ക്ക് 50 രൂപയും വീഡിയോ കാമറയ്ക്ക് 100 രൂപയുമാണ് ചാര്‍ജു