Peruvayal News

Peruvayal News

2019 വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം സംബന്ധിച്ച നിർദ്ദേശങ്ങൾ

2019 വർഷത്തെ ഹജ്ജ് തീർത്ഥാടകർക്ക് താമസ സൗകര്യം സംബന്ധിച്ച നിർദ്ദേശങ്ങൾ

 

മക്കയിലെ താമസം

NCNTZ or AZIZIA


ഹാജിമാരുടെ മക്കയിലെ  താമസ സൗകര്യം രണ്ട് കാറ്റഗറികളിലായിട്ടാണ്. 


(1) NCNTZ Category (2) AZIZIA Category


(1) NCNTZ (Non Cooking ആൻഡ് Non Transport Zone) Category:-


മസ്ജിദുൽ ഹറമിന്റെ പുറത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ കെട്ടിടങ്ങൾ. കാറ്റഗറിയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കാറ്റഗറിയിൽ കെട്ടിടങ്ങളിൽ താമസിക്കുന്ന ഹാജിമാർക്ക് ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിന് അടുക്കള (Kitchen) സൗകര്യം ലഭ്യമല്ല. താമസിക്കുന്ന കെട്ടിടത്തിന് പുറത്തുള്ള ഹോട്ടലുകളെയോ മറ്റോ ആശ്രയിക്കുക മാത്രമേ നിവൃത്തിയുള്ളൂ.   താമസ സ്ഥലത്ത് നിന്ന് മസ്ജിദുൽ ഹറമിലേക്കും തിരിച്ചും Azizia കാറ്റഗറിക്കാർക്ക് ലഭിക്കുന്നത് പോലെ സൗജന്യ ബസ്സ് യാത്രാ സൗകര്യം ലഭ്യമല്ല. ഈ വർഷം NCNTZ കാറ്റഗറിയിൽ താമസിക്കുന്നവർക്ക് 4500 സൗദി റിയാലാണ് (ഏകദേശം 85500 രൂപ) Accommodation ചാർജ്ജ് നൽകേണ്ടി വരുന്നത്. അസീസിയ കാറ്റഗറിയിൽ താമസിക്കുന്നവരേക്കാൾ 1920 സൗദി റിയാൽ  (ഏകദേശം 36500 രൂപ) കൂടുതൽ. 


(2) AZIZIA Category:- 

മസ്ജിദുൽ ഹറമിന്റെ പുറത്ത് നിന്ന് 7-8 കിലോമീറ്റർ ദൂരപ്രദേശത്തെ കെട്ടിടങ്ങൾ. താമസിക്കുന്ന കെട്ടിടങ്ങളിൽ അടുക്കള (Kitchen) സൗകര്യം ലഭ്യമാണ്. താമസ സ്ഥലത്ത് നിന്ന് മസ്ജിദുൽ ഹറമിലേക്കും തിരിച്ചും Azizia കാറ്റഗറിക്കാർക്ക് 24 മണിക്കൂറും സൗജന്യ ബസ്സ് യാത്രാ സൗകര്യം ലഭ്യമാണ്. 2580 സൗദി റിയാലാണ് (ഏകദേശം  49020 രൂപ) AZIZIA കാറ്റഗറിയിൽ താമസിക്കുന്നവർക്ക്  Accommodation ചാർജ്ജിനത്തിൽ നൽകേണ്ടി വരിക.


മക്ക താമസം: NCNTZ ൽ നിന്ന് AZIZIA യിലേക്ക്


മക്ക ഹറം ഷെരീഫിന്റെ  വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മക്കയിൽ ഹാജിമാർക്ക് NCNTZ ഏരിയയിലുള്ള താമസ  സൗകര്യം ഇന്ത്യയിൽ നിന്നുള്ള 12000 ഹാജിമാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. NCNTZ കാറ്റഗറിയിൽ നിലവിൽ അപേക്ഷിച്ച 25147 പേരിൽ നിന്നും ലഭ്യമാകുന്ന 12000 പേർക്ക് നറുക്കെടുപ്പ് മുഖേന NCNTZ ൽ നിലനിർത്തി ബാക്കി വരുന്ന 13147 പേരെ Aziziya കാറ്റഗറിയിലേക്ക് മാറ്റപ്പെടും. NCNTZ ൽ നിന്നും Aziziya കാറ്റഗറിയിലേക്ക് മാറുവാൻ താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ തയ്യാറാക്കി Email (keralahajcommittee@gmail.com) വഴിയോ തപാൽ വഴിയോ സംസ്ഥാന ഹജ്ജ് ഹൗസിലേക്ക് 17/05/19 ന് മുമ്പായി അയച്ചു കൊടുക്കണം.  കാറ്റഗറി change ന് നിലവിൽ അപേക്ഷ നൽകിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. NCNTZ കാറ്റഗറിയിൽ താമസിക്കുന്നവരേക്കാൾ 1920 സൗദി റിയാൽ  (ഏകദേശം 36500 രൂപ) കുറവ്.

 

വിശദമായി അറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് 


ജസിൽ തോട്ടത്തിക്കുളം

സംസ്ഥാന ഹജ്ജ് കമ്മിറ്റി 

ഫോൺ 9446607973

Don't Miss
© all rights reserved and made with by pkv24live