Peruvayal News

Peruvayal News

ബൈക്കപകടത്തിൽ യുവാവ് മരിച്ചു വടക്കുംപറമ്പത്ത് സുന്ദരന്റെ മകൻ അർജുൻ (24) മരിച്ചു.

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

മലപ്പുറം:- തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ മലപ്പുറം തിരൂരങ്ങാടിക്ക് സമീപം പന്തിരങ്ങാടി പാറപ്പുറം  വടക്കുംപറമ്പത്ത്  സുന്ദരന്റെ മകൻ അർജുൻ (24) മരിച്ചു. ഇന്നലെ രാത്രി 8.30 -ഓടെയായിരുന്നു അപകടം.                                   

അപകടം നടന്ന സ്ഥലത്തിനു സമീപം നിരവധി വീടുകളും വാഹനങ്ങളും ഉണ്ടായിട്ടും ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായിരുന്നില്ലയെന്ന് അർജ്ജുനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച അതുവഴി വന്ന യാത്രക്കാർ പറഞ്ഞു.     പലരും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു എന്നും അവർ പറഞ്ഞു. അർജുൻ സഞ്ചരിച്ച KL - 11 BB 4908 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാവിലെ 11:00 മണിയോടെ തിരൂരങ്ങാടിയിലെ വസതിയിലേക്ക് കൊണ്ടു പോകും                                         സംസ്കാരം ഇന്ന് ( 14-05-2019- ചൊവ്വ ) വൈകുന്നേരം 05:00 മണിക്ക് വീട്ടുവളപ്പിൽ.

Don't Miss
© all rights reserved and made with by pkv24live