Peruvayal News

Peruvayal News

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ശുദ്ധീകരണത്തിന് കൊണ്ടുപോയ 25 കിലോ സ്വര്‍ണം നഷ്ടമായി

കൊച്ചിയിൽ വൻ സ്വർണ കവർച്ച; ശുദ്ധീകരണത്തിന് കൊണ്ടുപോയ 25 കിലോ സ്വര്‍ണം നഷ്ടമായി


 കൊച്ചിയിൽ വൻ സ്വർണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്ന സ്വർണമാണ് കവർന്നത്. ആറ് കോടിയോളം വിലവരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കാറിന്റെ പിന്നിലായി ബൈക്കിൽ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വർണം കവർന്ന് കടന്നത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 


അതേസമയം സംഭവ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെ എടയാറിലെ സ്വകാര്യ സ്ഥാപന അധികൃതർ തടഞ്ഞു. സ്വർണം എത്തുന്ന വിവരം മുൻകൂട്ടി അറിയാവുന്നവരാണ് കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. എsയാറിലെ സിആർജി മെറ്റലേഴ്സ്  സ്ഥാപനത്തിലെ ജീവനാക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Don't Miss
© all rights reserved and made with by pkv24live