എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലേക്ക് കൊണ്ട് പോയ ആറ് കോടി രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം.എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സി.ആര്‍.ജി മെറ്റല്‍സ് എന്ന കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25കിലോ സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണം കൊണ്ടു പോയ കാറിനെ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം സി.ആര്‍.ജി മെറ്റല്‍സ് കമ്പനിയുടെ മുന്നിലെത്തിയപ്പോള്‍ കാറിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് ആക്രമികള്‍ സ്വര്‍ണവുമായി കടന്നു...