പുതുപ്പാടി സ്വദേശി സൗദിയിൽ നിര്യാതനായി
പുതുപ്പാടി: മലപുറം സ്വദേശി സൗത്ത് മലോറം ഇബ്രാഹിം (43) സൗദി അറേബ്യയിലെ സകാക അൽ ജൂഫിൽ ഹൃദയാഘാതംമൂലം നിര്യാതനായി . പരേതനായ സൗത്ത് മലോറം പള്ളിക്കുന്നുമ്മൽ മൊയ്തീൻ ഹാജിയുടെ മകനാണ് . ഗ്രീൻ വോയ്സ് താമരശ്ശേരിയുടെ സജീവ പ്രവർത്തകനായിരുന്നു .മാതാവ് ആയിശ . ഭാര്യ : സഫീന മക്കൾ ; ആയിഷ അഫ്രി, മുഹമ്മദ് സുൽത്താൻ , ഹാദിയ അസിൽ . സഹോദരങ്ങൾ : റഫീഖ് , നാസർ ,സൈനബ , ഹഫ്സത്ത് ,ഫാത്തിമത് സുഹറ. ഖബറടക്കവും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്