കരിപ്പൂരിൽ ഗുളിക രൂപത്തിലാക്കി ഒളിപ്പിച്ചു കടക്കാൻ ശ്രമിച്ച 45 ലക്ഷം രൂപയുടെ സ്വർണ്ണം പിടിക്കൂടി
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
1400 ഗ്രാം തൂക്കമുള്ള സ്വര്‍ണ ഗുളികകളാണ് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍, മംഗളൂരു സ്വദേശി മുഹമ്മദ് ഇമ്രാന്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഇരുവരില്‍ നിന്നും ആറ് ഗുളികകള്‍ വീതമാണ് പിടിച്ചെടുത്തത്