മക്കയിൽ നിര്യാതനായി.
മലപ്പുറം ജില്ലയിലേ കീഴ്ശ്ശേരി പുളിയംങ്കോട് മേൽമുറി സ്വദേശി മുള്ളൻ അബുബക്കർ ഫൈസി (58) ഹൃദയ സ്തഭനംമൂലം മക്കയിൽ നിര്യാതനായി. സമൂസ ഉണ്ടാക്കി കടകളിൽ വിതരണം ചെയ്യുന്ന ജോലിയിൽ ആയിരുന്നു. പതിവ്പോലെ രാവിലേ ഹറമിന് സമീപം ചില കടകളിൽ സമൂസ വിതരണം ചെയ്യുന്നതിന് ഇടെ നെഞ്ച് വേദന അനുഭവപ്പെടുകയും. താമസസ്തലത്തേക്ക് ബാക്കി വന്ന സമൂസയുമായി ടാക്സി വിളിച്ച് പാക്കിസ്ഥാനിയോട് താമസസ്ഥലം പറഞ്ഞ് കൊടുകുകയുംചെയ്തിരുന്നു. യാത്രക്കിടെ ടാക്സിയിൽ വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. പാക്കിസ്ഥാനി യോട് സ്ഥലം പറഞ്ഞത് അനുസരിച്ച് താമസ സ്ഥലത്ത്എത്തി വാതിൽ മുട്ടിവിളിച്ചപ്പോഴാണ് കുടെ ജോലിചെയ്യുന്നവരും സംഭവമറിയുന്നത്. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.