Peruvayal News

Peruvayal News

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.ബസും കാറും കൂട്ടിയിടിച്ച്‌ മുത്തങ്ങയില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കുന്നേല്‍ ജോസ് തോമസ് (70) ആണ് മരിച്ചത്.

സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്‍.ടി.ബസും കാറും കൂട്ടിയിടിച്ച്‌ മുത്തങ്ങയില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കുന്നേല്‍ ജോസ് തോമസ് (70) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തില്‍ ജോസ് തോമസിന്റെ ഭാര്യ ഷീല(64), ബസ് യാത്രക്കാരന്‍ സമ്ബത്തന്‍(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റതിനാല്‍ ഷീലയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബത്തേരിയില്‍ നിന്നും ഗുണ്ടല്‍പേട്ട ഭാഗത്തേക്ക്‌പോയ കാറും എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു.

കാറിലുണ്ടായിരുന്നവരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Don't Miss
© all rights reserved and made with by pkv24live