Peruvayal News

Peruvayal News

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33

വിജയശതമാനം ഏറ്റവും കൂടിയ ജില്ല കോഴിക്കോടും കുറവ് പത്തനംതിട്ടയുമാണ്. 

 ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 84.33


ഈ വർഷത്തെ ഹയർസെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 84.33 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കോഴിക്കോടാണ് വിജയ ശതമാനം കൂടിയ ജില്ല. കുറവ് പത്തനംതിട്ടയിലും. വൊക്കേഷണൽ ഹയർസെക്കന്‍ഡറി വിഭാഗത്തിൽ 80.07 ശതമാനം പേർ ഉപരി പഠനത്തിന് യോഗ്യത നേടി.


ആകെ പരീക്ഷയെഴുതിയ 3,69,238 പേരിൽ 3,11,375 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം 14,244. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. 87.44ശമതാനം വിജയം നേടി കോഴിക്കോട് ജില്ല മുന്നിലെത്തി.78 ശതമാനവുമായി പിന്നിൽ പത്തനം തിട്ടയും. 12 സർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 34 അൺഎയ്ഡഡ് സ്കൂളുകളും നൂറു മേനി വിജയം നേടി.


വൊക്കേഷണൽ ഹയർസെക്കന്‍ഡറി വിഭാഗത്തിൽ 28571 വിദ്യാർഥികളിൽ 22878 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യതനേടി. 63 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 18 സർക്കാർ സ്കൂളുകളും 5 എയ്ഡഡ് സ്കൂളുകളും നൂറു 1 ശതമാനം വിജയം നേടി. ഹയർസെക്കന്‍ഡറി സേ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10 മുതൽ 17 വരെ നടക്കും. മെയ് 15 നു മുന്‍പ് ഇതിനായ് അപേക്ഷ സമർപ്പിക്കണം.

Don't Miss
© all rights reserved and made with by pkv24live